പാഠാസൂത്രണം - കിട്ടും പണമെങ്കിലിപ്പോള്‍
അധ്യാപകന്റെ പേര് : രഞ്ജിത്ത് ടി.ആര്‍
വിഷയം : അടിസ്ഥാനപാഠാവലി
പാഠഭാഗം : കിട്ടും പണമെങ്കിലിപ്പോള്‍
ക്ലാസ്സ് : 08
സമയം : 40 മിനിറ്റ്
ആശയങ്ങള്‍/ധാരണകള്‍
- മലയാളത്തിലെ പ്രധാനപ്പെട്ട ഒരു സാഹിത്യശാഖയാണ് തുള്ളല്‍ പ്രസ്ഥാനം.
- കുഞ്ചന്‍ നമ്പ്യാരാണ് തുള്ളലിന്റെ ഉപജ്ഞാതാവ്
- തുള്ളലിന് വിവിധ വിഭാഗങ്ങളുണ്ട്.
- ആക്ഷേപഹാസ്യത്തിലൂടെ സാമൂഹികവിമര്‍ശനം നടത്താന്‍ തുള്ളല്‍ കൃതികളിലൂടെ കഴിയുന്നു.
ഭാഷാവസ്തുതകള്‍
നൂതനപദങ്ങള്‍, സവിശേഷ പ്രയോഗങ്ങള്‍, പഴയകാലകാല പദങ്ങള്‍
മുന്നറിവ്
- നാലാം ക്ലാസില്‍ ഊണിന്റെ മേളം എന്ന പാഠം പഠിച്ചിട്ടുണ്ട്.
- തുള്ളലിനെ കുറിച്ച് കേട്ടിട്ടുണ്ട്.
- കുഞ്ചന്‍ നമ്പ്യാരെ കുട്ടികള്‍ക്കറിയാം.
ശേഷികള്‍/നൈപുണികള്‍
- ആശയപ്രകടനശേഷി
- ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കാനുള്ള ശേഷി
- നിരീക്ഷണപാടവം
- വിശകലനശേഷി
- ആസ്വാദനശേഷി
മൂല്യങ്ങള്‍/മനോഭാവങ്ങള്‍
സാമൂഹികബോധം വളരുന്നു.
ബോധനോദേശ്യങ്ങള്‍
- ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന്.
- ആശയപ്രകടനത്തിന്.
- കുഞ്ചന്‍ നമ്പ്യാരെകുറിച്ച് മനസിലാക്കുന്നതിന്
- തുള്ളല്‍കൃതികളുടെ സവിശേഷതകള്‍ തിരിച്ചറിയുന്നതിന്.
പഠനനേട്ടങ്ങള്‍
തുള്ളല്‍ കൃതികളുടെ സവിശേഷതകള്‍ തിരിച്ചറിഞ്ഞ് വര്‍ത്തമാന കാലത്തെ അവയുടെ പ്രസക്തിയെകുറിച്ച് ചര്‍ച്ച ചെയ്യുന്നു.
വ്യവഹാരരൂപങ്ങള്‍
ചര്‍ച്ച, വിവരണം
പഠനസാമഗ്രികള്‍
- സ്ലൈഡ് (തുള്ളല്‍ കൃതികള്‍)
- വീഡിയോ (ഓട്ടന്‍തുള്ളല്‍)
- ഓഡിയോ (ഊണിന്റെ മേളം തുള്ളല്‍, ഓട്ടന്‍തുള്ളല്‍, പറയന്‍തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍)
പ്രതീക്ഷിത ഉത്പന്നം
ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍.
ആമുഖപ്രവര്‍ത്തനം
ഏതാനും കാര്‍ട്ടൂണുകളും ട്രോളുകളും കുട്ടികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു. തുടര്‍ന്ന് ട്രോളുകളുടെ ആശയത്തെ താരതമ്യം ചെയ്യാന്‍ ആവശ്യപ്പെടുന്നു. ട്രോളുകളുടെ പ്രധാന സവിശേഷതയായ ആക്ഷേപഹാസ്യം എന്ന സങ്കല്‍പ്പത്തിലെക്ക് കുട്ടികളെ എത്തിക്കുന്നു. തുടര്‍ന്ന് ചര്‍ച്ച സംഘടിപ്പിക്കുന്നു.
ക്രോഡീകരണം
വ്യക്തിയേയോ സംഭവങ്ങളെയോ പ്രസ്ഥാനങ്ങളെയോ പരിഹാസ രൂപേണ വിമര്‍ശിക്കുന്ന രീതിയാണ് ആക്ഷേപഹാസ്യം. ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും അവതരിപ്പിക്കാനും അതേ സമയം അനുവാചകരെ ചിരിപ്പിക്കാനും സാധിക്കുന്നു. നാടകങ്ങള്‍, സിനിമകള്‍, പ്രഭാഷണങ്ങള്‍, കവിതകള്‍, ഗാനങ്ങള്‍, കഥാപ്രസംഗങ്ങള്‍, അഭിനയം, നൃത്തങ്ങള്‍, രചനകള്‍ എന്നിവയില്‍ ആക്ഷേപഹാസ്യം പ്രയോഗിക്കാം.
പ്രവര്‍ത്തനം 01
രുക്മിണി സ്വയവരം ഓട്ടന്‍ തുള്ളലിലെ ഊണിന്റെ മേളം എന്ന ഭാഗം കുട്ടികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു. പാട്ട് തിരിച്ചറിയാന്‍ കുട്ടികളോട് നിര്‍ദേശിക്കുന്നു. തുടര്‍ന്ന് ചില ചോദ്യങ്ങള്‍ ചോദിക്കുകയും കുട്ടികള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു.
പാഠഭാഗത്തിന്റെ പേര്?
ഏത് കൃതിയില്‍ നിന്നെടുത്തതാണ്?
രചയീതാവ് ആരാണ്?
ഏത് കലാരൂപവുമായി ബന്ധപ്പെട്ടതാണ്?
ക്രോഡീകരണം
നാലാം ക്ലാസിലെ കേരള പാഠവലിയിലെ ഒരു പാഠമാണ് ഊണിന്റെ മേളം. കുഞ്ചന്‍ നമ്പ്യാരുടെ രുക്മിണിസ്വയം വരം ഓട്ടന്‍തുള്ളലിലെ ഒരു ഭാഗമാണിത്.
പ്രവര്‍ത്തനം 02
ഓട്ടന്‍തുള്ളലിന്റെ ഒരു വീഡിയോ പ്രദര്‍ശിപ്പിക്കുന്നു. വേഷവിധാനങ്ങളെ കുറിച്ച് കുട്ടികളോട് ശ്രദ്ധിക്കാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് തുള്ളലിന്റെ ഐതീഹ്യത്തെകുറിച്ച് പറയുന്ന ഒരു വീഡിയോ പ്രദര്‍ശിപ്പിക്കുന്നു.
പ്രവര്‍ത്തനം 03
വിവിധ തുള്ളലുകളുടെ സവിശേഷതകള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നു. കൃതികള്‍ പരിചയപ്പെടുത്താന്‍ സ്ലൈഡ് ഉപയോഗിക്കുന്നു.
ക്രോഡീകരണം
ഓട്ടന്‍ തുള്ളല്‍ : സ്യമന്തകം തുള്ളല്‍, ഘോഷയാത്ര, നളചരിതം
ശീതങ്കന്‍ തുള്ളല്‍ : കല്യാണ സൗകന്ധികം, കൃഷ്ണലീല, പ്രഹ്‌ളാദചരിതം,
പറയന്‍ തുള്ളല്‍ : ത്രിപുരദഹനം, പാഞ്ചാലീസ്വയംവരം, സഭാപ്രവേശം
പ്രവര്‍ത്തനം 04
കുഞ്ചന്‍നമ്പ്യാരുടെ കൃതികളുടെ സവിശേഷതകള്‍ പറയുന്നു. ഉദാഹരണങ്ങള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച് വിശദീകരിക്കുന്നു.
ക്രോഡീകരണം
ഫലിതം, പരിഹാസം, സാമൂഹികവിമര്‍ശന പഴച്ചൊല്ലുകളുടെ ഉപയോഗം, കേരളീയത തുടങ്ങിയവയാണ് നമ്പ്യാര്‍ കൃതികളുടെ സവിശേഷത.
പ്രവര്‍ത്തനം 05
പാഠഭാഗത്തിന്റെ തുള്ളല്‍ അവതരണം കേള്‍പ്പിക്കുന്നു. പാഠത്തിലേക്ക് പ്രവേശിക്കുന്നു.
തുടര്‍പ്രവര്‍ത്തനം
പാഠഭാഗം വായിച്ച് സാമൂഹിക വിമര്‍ശനങ്ങള്‍ എന്തൊക്കെയെന്ന് കണ്ടെത്തുക.
Comments
Post a Comment